പെരുമ്പാവൂർ: കാത്തിരക്കാട് എസ്.എൻ.ഡി.പി യോഗം ശാഖാ മന്ദിരത്തിനു സമീപം പണിതീരാത്ത ഇ. എം എസ് വായനശാലയുടെ മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതി​രെ പ്രതിഷേധം ശക്തമായി​. ശാഖാ മന്ദിരത്തിനു സമീപംടവർ നിർമ്മിക്കുവാനു ള്ള നീക്കം ഉപക്ഷിക്കണമെന്നും ടവർ ഉടൻ പൊളിച്ചു നീക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുവാനും ഇന്നലെ ചേർന്ന ശാഖാ കമ്മി​റ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി. മനോഹരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖാ സെക്രട്ടറി എ.എസ്. ബിജുകുമാർ സംസാരിച്ചു. ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മേഖലയിലെ വിവിധ റസിഡന്റ് സ് അസോസിയേഷനുകളും മറ്റും പൗരസമിതി രൂപീകരിച്ച് ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.