കൂത്താട്ടുകുളം: സംസ്ഥാന വ്യാപകമായി എൻ.സി.പി നടത്തുന്ന ഭവന സന്ദർശനവും പാർട്ടി ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും ഫണ്ടുശേഖരണവും നടത്തി. ഇടയാർ കണിയാലിൽ കെ.ജെ സക്കറിയയുടെ ഭവനത്തിൽ നടന്ന ചടങ്ങ് എൻ .എൽ .സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി.ബ്ലോക്ക് പ്രസിഡന്റ് സണ്ണി തേക്കുംമൂട്ടിൽ അദ്ധ്യക്ഷനായി. ആദ്യ ഫണ്ട് ജില്ലാ കമ്മിറ്റി അംഗം കെ.ജെ.സ്ക്കറിയയിൽ നിന്നും മണ്ഡലം പ്രസിഡന്റ് വി.കെ.ബിജു ഏറ്റുവാങ്ങി. എൻ.സി.പി ജില്ലാ പ്രസിഡന്റ് എം.എം അശോകൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ, മണ്ഡലം ഭാരവാഹികൾ സംസാരിച്ചു.