kpsta
സർക്കാരിന്റെ അദ്ധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് എന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ നടത്തിയ ആർ.ഡി.ഡി ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: റിവേർഷൻ ആവശ്യപ്പെട്ടിട്ട് നടപടി ഉണ്ടാകാത്തതിൽ മനംനൊന്ത് ഹെ‌ഡ്മിസ്ട്രസ് ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ എറണാകുളം റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഡി ഓഫീസിലേക്ക് മാർച്ച് നടത്തി. അദ്ധ്യാപന മേഖലയിൽ കനത്ത സമ്മർദ്ദം സൃഷ്ടിക്കുന്ന നിലപാടുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധികാരികൾ സ്വീകരിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ.മിനിമോൾ,സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.എ. ഉണ്ണി, ഷക്കീല ബീവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാബു
വർഗീസ് തുടങ്ങിയവർ സംസാരിച്ചു.