
കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഡെർമറ്റോളജിസ്റ്റ്, വെനറോളജിസ്റ്റ് ലെപ്രോളജിസ്റ്റ് കേരള (ഐ.എ.ഡി.വി.എൽ)യുടെ സുവർണ ജൂബിലി വർഷ സമ്മേളനം ക്യൂട്ടിക്കോൺ കേരള 2022 സമാപിച്ചു. മൂന്ന് ദിവസം നീണ്ട സമ്മേളനത്തിൽ ചർമ്മ ആരോഗ്യത്തെ ബാധിക്കുന്ന മാനസിക സമ്മർദ്ദവും രോഗങ്ങളുമായിരുന്നു ചർച്ചാ വിഷയം.
മുഖക്കുരു, മുടികൊഴിച്ചിൽ, എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മ രോഗങ്ങളിലേക്ക് നയിക്കുന്നതിനും അവയെ വഷളാക്കുന്നതിനും വിട്ടുമാറാത്ത മാനസിക പിരിമുറുക്കം കാരണമാകുമെന്ന് ഐ.എഡി.വി.എൽ ദേശീയ അദ്ധ്യക്ഷ ഡോ. രശ്മി സർക്കാർ പറഞ്ഞു. ഡോ.കെ.ബി.അനുരാധ, ഡോ. എം.എം. ഫൈസൽ, ഡോ. ഗോപീകൃഷ്ണൻ ആഞ്ജനേയൻ, ഡോ.മുഹമ്മദ് എന്നിവർ സംസാരിച്ചു.