കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ജനുവരി 19, 20 തിയതികളിൽ നടക്കും. ഒരുക്കങ്ങൾ വിലയിരുത്താൻ പള്ളി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. തിരുന്നാൾ കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷനായി. തിരുന്നാളിന് 75 പേർ നിരന്നുനിൽക്കുന്ന ചെണ്ടമേളം, ബാൻഡ് സെറ്റുകൾ, പഞ്ചവാദ്യം, നാദസ്വരം എന്നിവ ഉൾപ്പെടെ മൂന്ന് പ്രദക്ഷിണങ്ങളും തിരുക്കർമ്മങ്ങളും നടത്തും. പള്ളി ട്രസ്റ്റിമാരായ ഡേവിസ് അയിനാടൻ, ബാബു ആവൂക്കാരൻ, തിരുന്നാൾ കമ്മിറ്റി ഭാരവാഹികളായ ബിജു പാറയ്ക്കൽ, ഡേവിസ് പെരുമായൻ, അജീഷ് കെ.ജോണി, ബിജു കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു.