കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ ചളിക്കവട്ടം ശാഖ മന്ദിരത്തിന്റെ തറക്കല്ലിടൽ മന്ത്രി പി. രാജീവ് നിർവഹിച്ചു. ചളിക്കവട്ടം റോഡിൽ ബാങ്ക് സ്വന്തമായി വാങ്ങിയ 15 സെന്റിലാണ് പുതിയ ശാഖയുടെ നിർമ്മാണം. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. ലാജി, വൈസ് പ്രസിഡന്റ് കെ.എ. അഭിലാഷ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ. ശ്രീലേഖ, കൗൺസിലർമാരായ കെ.ബി. ഹർഷൽ, സി.ഡി. വത്സല കുമാരി, ആർ. രതീഷ്, എ.ആർ .പത്മദാസ്, സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.