കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന് കീഴിലെ സൈബർ സേനയുടെ നേതൃത്വത്തിൽ അടുത്ത ഒരുവർഷം നടപ്പാക്കുന്ന ഓൺലൈൻ പരിപാടി കാഴ്ച 2022 ഉദ്ഘാടനം യൂണിയൻ ഹാളിൽ നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ കാഴ്ച 2022-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൈബർസേന യൂണിയൻ ചെയർമാൻ മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.
ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ സൈബർ സേനയുടെ നേതൃത്വത്തിൽ നടത്തിയ ഫോട്ടോഷൂട്ട് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മുഖ്യപ്രഭാഷണവും സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലി നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായ ടി.എൻ.സദാശിവൻ, ബിജു വിശ്വനാഥൻ, ടി.കെ. ബാബു, സൈബർസേന കേന്ദ്ര സമിതി വൈസ് ചെയർമാൻ എം.കെ. ചന്ദ്രബോസ്, സൈബർസേന ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ എം.കെ.സുബിൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് മോഹിനി വിജയൻ, സെക്രട്ടറി സജിനി അനിൽ, ജയൻ എൻ. ശങ്കരൻ, സൈബർ സേന ജില്ലാ കമ്മിറ്റി അംഗം വി.എസ്. വേലു, ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.