rice-puller

അത്ഭുത ശേഷിയുണ്ടെന്ന് പ്രചരിപ്പിച്ച് വൻ വിലയ്ക്ക് വിൽക്കുന്ന ചെമ്പുകുടമാണ് 'റൈസ് പുള്ളർ'. 'ഇറിഡിയം കോപ്പർ' എന്ന ലോഹംകൊണ്ട് നിർമ്മിച്ചിരിക്കുന്ന കുടത്തിന് ആകർഷണ ശക്തിയുണ്ടെന്നാണ് അവകാശവാദം. ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ടെന്നും നാസ ഈ ലോഹത്തിന്റെ പ്രധാന ആവശ്യക്കാരെന്നുമാണ് പ്രചരിപ്പിക്കുന്നത്. അരിമണികളെ വരെ ആകർഷിക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നതിനാലാണ് റൈസ് പുള്ളർ എന്ന പേര് വീണത്.