പെരുമ്പാവൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടുകൾക്കെതിരെ കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം നയിച്ച രണ്ടു ദിവസത്തെ സമര പ്രചരണ വാഹനജാഥ സമാപിച്ചു. വല്ലം കവലയിൽ നടന്ന സമാപന സമ്മേളനം ബെന്നി ബഹനാൻ എം .പി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ടി. ആർ . പൗലോസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ. കെ . ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി മുനിസിപ്പൽ ചെയർമാൻ ടി എം സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്ബേസിൽ പോൾ, മനോജ് തോട്ടപ്പിള്ളി , വി.എച്ച്. മുഹമ്മദ്, വി. ബി .ശശി, , സാബു പാത്തിക്കൽ, ബേബി തോപ്പിലാൻ, എം. ഒ .ജോസ്, തോമസ് പൊട്ടോളി, ടി .എൻ. ദിലീപ് കുമാർ, എസ്. എസ് അലി, എം .പി. ജോർജ്, ജോൺസൻ തോപ്പിലാൻ, എന്നിവർ പ്രസംഗിച്ചു രണ്ടാം ദിനം കൂവപ്പടി കവലയിൽ കെ. പി .സി. സി നിർവാഹക സമിതി അംഗം ജെയ്സൻ ജോസഫ് ജാഥ ഉദ്ഘാടനം ചെയ്തു മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. മിനിമോൾ മുഖ്യ പ്രഭാഷണം നടത്തി. ആദ്യദിനത്തിൽ വെങ്ങോല കവലയിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി .ടി . ബൽറാം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൾ റഷീദ് മുഖ്യപ്രഭാഷണം നടത്തി.