കൊച്ചി: ലഹരിയുടെ വഴികളെ മറികടക്കാനുള്ള പുതുവഴികൾ" എന്ന ആപ്തവാക്യവുമായി തേവര എസ്.എച്ച് കോളേജ് കോമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച താണ്ഡവിന്റെ 21-ാം പതിപ്പിന് കൊടിയിറങ്ങി. സമാപനസമ്മേളനം ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എക്‌സൈസിന്റെ പിന്തുണയോടെയായിരുന്നു പരിപാടികൾ.