അങ്കമാലി: നാടകനടനായിരുന്ന എം.എസ്.വാര്യർ അനുസ്മരണ സമ്മേളനം 29 ന് കിടങ്ങൂർവി.ടി. സ്മാരക ട്രസ്റ്റ് ഹാളിൽ നടക്കും. വൈകി​ട്ട് 5ന് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അനുസ്മരണ പ്രഭാഷണം നടത്തും. നാടകകൃത്ത് ശ്രീ മൂലനഗരം മോഹനൻ, പു.ക.സ ഏരിയ സെക്രട്ടറി ഷാജി യോഹന്നാൻ എന്നിവർ പങ്കെടുക്കും. വി.ടി. ട്രസ്റ്റ് സെക്രട്ടറി കെ.എൻ.വിഷ്ണു മാസ്റ്റർ, സ്വാഗത സംഘം ഭാരവാഹികളായ കെ.പി.രാജൻ കെ.കെ.സുരേഷ് എന്നിവർ സംസാരി​ക്കും.