തൃക്കാക്കര: കാക്കനാട് കെ.ബി.പി.എസിന്റെ പ്രധാന കവാടം മുതൽ ജംഗ്ഷൻ വരെ റോഡിൽ ഓയിൽ ചോർന്നതിനെത്തുടർന്ന് പത്തോളം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരൻ സുനിൽ (28)കാക്കനാട് സ്വദേശി അമൽ വിഷ്ണു എന്നിവർ റോഡിൽ തെന്നിവീണതോടെയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. മറ്റ് വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി അപകടത്തിൽപ്പട്ടു. റോഡ് സോപ്പ് പൊടി ഉപയോഗിച്ച് കഴുകിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.