photo
പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് 99- മത് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് അഡ്വ.കെ.വി.എബ്രഹാംഅധ്യക്ഷത പ്രസംഗം നടത്തുന്നു

വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് 99-ാ മത് വാർഷിക പൊതുയോഗം അംഗങ്ങൾക്ക് 20 ശതമാനം ഡിവിഡന്റ് നൽകാൻ തീരുമാനിച്ചു. ചൊവ്വാഴ്ച മുതൽ ബാങ്കിന്റെ എല്ലാ ശാഖകളിലും ഡിവിഡന്റ് വിതരണംചെയ്യും. ബാങ്ക് ഹെഡോഫീസ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ പ്രസിഡന്റ് അഡ്വ.കെ.വി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
പ്രവർത്തന റിപ്പോർട്ടും വരവ് -ചെലവ് കണക്കുകളും 2023-24 വർഷത്തെ ബജറ്റും പൊതുയോഗം പാസാക്കി. സെക്രട്ടറി കെ.എസ്. അജയകുമാർ,ഭരണസമിതി അംഗങ്ങളായ പി.ബി. സജീവൻ,എ.എസ്. രതീഷ്, റെജി ഗോപാലകൃഷ്ണൻ, ജി.എ. മോഹനൻ എന്നിവർ സംസാരി​ച്ചു.
രാവിലെ 10 മുതൽ വൈകി​ട്ട് 5 വരെ ബാങ്കിന്റെ എല്ലാശാഖകളിലും അംഗങ്ങൾക്ക് ഹാജർ രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയിരുന്നു.