
മൂവാറ്റുപുഴ: സി.ബി.എസ്.ഇ കലോത്സവത്തിൽ 1793 പോയിന്റുകൾ നേടി തൃശൂർ സഹോദയ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനത്തുള്ള മലബാർ സഹോദയ 1639ഉം മൂന്നാം സ്ഥാനക്കാരായ കൊച്ചി മെട്രോ സഹോദയ 1467ഉം പോയിന്റുകൾ വീതം നേടി. പാലക്കാട്- (1366) കോട്ടയം- (1284) സഹോദയകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
ഓവറോൾ സ്‌കൂൾ പട്ടികയിൽ 238 പോയിന്റുള്ള കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളാണ് ഒന്നാമതെത്തിയത്. 162 പോയിന്റോടെ കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമതുള്ള തൃശൂർ പാട്ടുരയ്ക്കൽ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിന് 146 പോയിന്റ്.