photo
മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഞാറക്കൽ ലേബർ കോർണറിൽ നടത്തിയ ഉപവാസത്തിന്റെ സമാപന സമ്മേളനം ടി. ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കടൽ കായൽ തീരങ്ങളുടെ സുരക്ഷ, മണ്ണെണ്ണ സബ്‌സിഡി പുന:സ്ഥാപിക്കുക, ഊന്നി വലകൾക്കും ചെറുവഞ്ചി തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പായൽ പോളം നീക്കം ചെയ്യുക, മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ശനിയാഴ്ച വൈകീട്ട് 5 മണി മുതൽ ഞായറാഴ്ച വൈകീട്ട് 5 മണി വരെ ഞാറക്കൽ ലേബർ കോർണറിൽ നടത്തിയ ഉപവാസത്തിന്റെ സമാപന സമ്മേളനം ടി. ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
അൻവർ സാദത്ത് എം.എൽ.എ. നാരങ്ങാനീര് നൽകി. കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് വി. എസ്. സോളിരാജ്, മത്സ്യത്തൊഴിലാളി സംസ്ഥാന വൈസ് പ്രസിഡന്റ് എ. സി. ക്ലാരൻസ്, എക്‌സ് എം.പി. കെ. പി. ധനപാലൻ, കെ.പി.സി.സി. ജന. സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. സി. ടോമി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിവേക് ഹരിദാസ്, ടി. എൻ. ലവൻ എന്നിവർ സംസാരി​ച്ചു.