കൊച്ചി: ശ്രീനാരായണ ധർമസമാജത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി. അയ്യപ്പൻകാവ് ക്ഷേത്രമൈതാനിയിൽ ചലച്ചിത്ര താരം ദേവൻ ജൂബിലിയാഘോഷങ്ങൾക്ക് തിരിതെളിച്ചു. ഗുരുദേവ ദർശനങ്ങൾക്ക് കാലിക പ്രസക്തിയുണ്ടെന്നും ജാതി എല്ലായിടത്തും പ്രശ്‌നമാകുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി സമാജം പ്രസിഡന്റ് സി.എം. ശോഭനൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ വിശിഷ്ടാതിഥിയായി. സ്ഥാപകാംഗങ്ങളായ എം.പി. ബാലസുബ്രഹ്മണ്യം, സി.കെ. സുന്ദർലാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭാംഗങ്ങളായ മിനി ദിലീപ്, കാജൽ സലിം, എസ്.എൻ.ഡി സമാജം സെക്രട്ടറി പി.ഐ. രാജീവ്, അസി.സെക്രട്ടറി രഘുനന്ദനൻ എന്നിവർ സംസാരിച്ചു.