കൊച്ചി: പനങ്ങാട് ചേപ്പനം കായലിൽ നടന്ന ജലോത്സവത്തിൽ ചുണ്ടൻവള്ളവിഭാഗത്തിൽ ഡോ.ജേക്കബ് എബ്രഹാം നയിച്ച ശ്രീവിനായകൻ ജേതാക്കളായി. വിജയഭാസ്‌കർ ക്യാപ്റ്റനായ സെന്റ് ജോർജ് രണ്ടാംസ്ഥാനവും ഹരികൃഷ്ണൻനായർ നയിച്ച ജവഹർതായങ്കരി മൂന്നാംസ്ഥാനവും നേടി.

ഇരുട്ടുകുത്തി വള്ളങ്ങളുടെ എ ഗ്രേഡ് മത്സരത്തിൽ കൃഷ്ണദാസ് കർത്ത ക്യാപ്റ്റനായ താണിയൻ ജേതാക്കളായി. പി.എസ്.മനോജ് ക്യാപ്റ്റനായ പൊഞ്ഞനത്തമ്മ രണ്ടാംസ്ഥാനവും ബ്രൈറ്റ് പി.വി ക്യാപ്റ്റനായ സെന്റ് സെബാസ്റ്റ്യൻ മൂന്നാംസ്ഥാനവും നേടി. ബി ഗ്രേഡിൽ മയിൽപ്പീലി ജേതാക്കളായി. പമ്പാവാസൻ രണ്ടാമതും ഗോതുരുത്ത് മൂന്നാമതുമെത്തി.

കെ.ബാബു എം.എൽ.എ ജലോത്സവം ഉദ്ഘാടനം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജ്‌മോഹൻ നായർ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. രാജശേഖർ ശ്രീനിവാസൻ, ഉത്തരവാദിത്ത ടൂറിസം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ എന്നിവർ സംസാരിച്ചു. സി.ആർ.പി.എഫ് ചത്തീസ്ഗഢ് കമാൻഡാന്റ് പി.മനോജ് കുമാർ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. വള്ളംകളി കാണാൻ എഴുത്തുകാരി അരുന്ധതി റോയ് എത്തിയിരുന്നു.