kklm
തിരുമാറാടിയിൽ എൽ ഡി എഫ് നടത്തിയ പ്രകടനം

കൂത്താട്ടുകുളം:കാക്കൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. അനിൽ ചെറിയാൻ, ഏലിയാസ് മാത്യു, എം.വി.ജേക്കബ്, ബിനോയി അഗസ്റ്റിൻ, ബെയിൻ ചന്ദ്രൻ , മുരളീധര കൈമൾ ,സനൽ ചന്ദ്രൻ, സിനു എം. ജോർജ്, ലിസി രവീന്ദ്രൻ ,സൗമ്യ ഡി. സ്മിത വിശ്വംഭരൻ , ബാബു കെ. ജോസഫ്, സി.സി. ശിവൻ കുട്ടി എന്നിവർ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുമാറാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളിൽ ഒ.എൻ.വിജയൻ, തിരഞ്ഞെടുപ്പ് കമ്മി​റ്റി പ്രസിഡന്റ് എം.എം. ജോർജ്, സെക്രട്ടറി വർഗീസ് മാണി, അനിൽ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.