കൊച്ചി: പൊലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി ആരോപിച്ച് 30 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവച്ചതായി ജില്ല ബസ് ഉടമ - തൊഴിലാളി സംയുക്ത സമിതി ജനറൽ കൺവീനർ കെ.ബി. സുനീർ അറിയിച്ചു. ശബരിമല മണ്ഡല - മകരവിളക്ക് സീസണും വിദ്യാർത്ഥികളുടെ പരീക്ഷാകാലവും പരിഗണിച്ച് സമരം മാറ്റിവയ്ക്കണമെന്ന ടി.ജെ. വിനോദ് എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടി.