av
മുടക്കുഴ ഗ്രാമപഞ്ചായത്ത് കുറ്റേലി വടുപ്പാടംറോഡിലെ കുരുപ്പകുന്ന് വളവിൽ സ്ഥാപിച്ച മിറർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡിൽ കുറ്റേലി വടുപ്പാടം റോഡിലെ കുരുപ്പകുന്ന് വളവിലെ അപകടസാദ്ധ്യത പരിഹരിക്കാൻ സ്ഥാപിച്ച മിറർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. മാത്യു, ജോസ് എ.പോൾ, വൽസ വേലായുധൻ, സോമി ബിജു, അനാമിക ശിവൻ, ഡോളി ബാബു, ജോളി കെ.ജോസ്, യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.