പറവൂർ: എൽ.ഐ.സി നടപ്പാക്കുന്ന ഭീമസുഖം ആപ്പിനെതിരെ എൽ.ഐ.സി ഏജന്റ് ഓർഗനൈസേഷൻ പറവൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പറവൂർ ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ഏരിയാ കമ്മിറ്റിഅംഗം കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എ. തോമസ്, കെ.ഇ. നസീർ, സീജ പ്രമോദ്, എം.എ. വിശാലാക്ഷൻ എന്നിവർ സംസാരിച്ചു.