പറവൂർ: പറവൂത്തറ ആശാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രസദസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.പി. അജിത്‌കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ.വി. ജിനൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ കലോത്സവത്തിൽ ഒന്നാംസ്ഥാനം ലഭിച്ച നാടകത്തിലെ അഭിനേതാവ് അദ്വൈത് സുനിലിനെ പുരസ്കാരം നൽകി അനുമോദിച്ചു. ടി.കെ. ജോഷി മുഖ്യപ്രഭാഷണം നടത്തി. ഗീത ഗോപിനാഥ്, എച്ച്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.