1

പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽനിർമ്മാണം പൂർത്തീകരിച്ച ജോരസ് റോഡ്, കെ.ജെ. മാക്സി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എഫണ്ടിൽ നിന്ന് അനുവദിച്ച 52.70 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കാനയോടുകൂടി ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കിയത്.

കായലിൽ നിന്ന് ഓരുവെള്ളം കയറി പരിസരവീടുകളിൽ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ, ജനങ്ങൾ എം.എൽ.എയ്ക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 2020-21ലെ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ദിപു കുഞ്ഞുകുട്ടി, സജീവ് ആന്റണി, ജെയ്സൺ ടി. ജോസ്, മെറ്റിൽഡ മൈക്കിൾ, റീത്ത പീറ്റർ, ജൂഡി ആന്റണി എന്നിവർ പ്രസംഗിച്ചു.