1

പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണബാങ്കിന്റ ഒരുവർഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു. സമാപനസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി.

കലാമത്സര വിജയികൾക്ക് സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ.ആന്റണി ജോസഫ് സമ്മാനങ്ങൾ നൽകി. എ.ടി.എം കാർഡിന്റെ ഉദ്ഘാടനവും മുൻ ഭരണസമിതി അംഗങ്ങളെ ആദരിക്കലും ഹൈബി ഈഡൻ നിർവഹിച്ചു.

ശതാബ്ദിയുടെ ഭാഗമായി 75 വയസുതികഞ്ഞ അംഗങ്ങൾക്ക് പെൻഷൻ, എ.ടി.എം /സി.ഡി.എം പ്രവർത്തനം വനിതാഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരംഭ വായ്പകൾ, വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം, മെഡിക്കൽ ക്യാമ്പ്, എന്നീ പദ്ധതികൾ നടപ്പാക്കി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജോൺ ഫെർണാണ്ടസ്,​ ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ, ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ, ബെയ്സിൽ മൈലന്തറ, എ.എം.ഷെറീഫ് , ഇ.വി. മനോജ്, കെ.സി. മണിലാൽ, ബിനു കാവുങ്കൽ, കെ.വി. ലാസർ, ജസ്റ്റിൻ കവലക്കൽ,​ ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.