പള്ളുരുത്തി: ശ്രീധർമ്മ പരിപാലനയോഗം വക ശ്രീഭവാനീശ്വര മഹാക്ഷേത്രോത്സവ പൊതുയോഗം പ്രസിഡന്റ് സി.ജി.പ്രതാപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് 75 ലക്ഷം രൂപയുടെ ബഡ്‌ജറ്റ് അംഗീകരിച്ചു. ഫെബ്രുവരി 24ന് സ്വർണ ധ്വജപ്രതിഷ്ടാത്സവം,​ 25ന് കൊടിയേറ്റ്,​ മാർച്ച് 4ന് പൂയമഹോത്സവം,​ 6ന് പള്ളിവേട്ട,​ 7ന് ആറാട്ട് മഹോത്സവം എന്നിവ നടത്താൻ തീരുമാനമായി. സ്കൂൾ മാനേജർ എ.കെ.സന്തോഷ്, ദേവസ്വം മാനേജർ കെ.ആർ.വിദ്യാനാഥ്, കെ.ആർ.മോഹനൻ, എ.എസ്.അജയകുമാർ എന്നിവർ പ്രസംഗിച്ചു.