
പള്ളുരുത്തി: കോണം പടിഞ്ഞാറ് എസ്.എൻ.ഡി.പി.യോഗം ശാഖാ സെക്രട്ടറിയും ആധാരം എഴുത്തുകാരനുമായ സി.എസ്. പങ്കജാക്ഷന്റെ നിര്യാണത്തിൽ അനുശോചിച്ചു. ശാഖ പ്രസിഡന്റ് സി.പി.സതീശൻ അദ്ധ്യക്ഷനായി. കൗൺസിലർ അശ്വതി വത്സൻ, എസ്.ഡി.പി.വൈ പ്രസിഡന്റ് സി.ജി.പ്രതാപൻ, കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, ടി.വി.സാജൻ, രമേശ് പടന്നാട്ട്, ഡോ. അരുൺ അംബു കാക്കത്തറ,സഞ്ജയ് കുമാർ, ഇ.വി. സത്യൻ എന്നിവർ പ്രസംഗിച്ചു.