വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ആഴിപൂജ നടത്തി. ക്ഷേത്രത്തിന്റെ മുൻവശം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ മേൽശാന്തി എം.വി. പ്രജിത്ത്, ഷിബിൽ ശാന്തി, ധനേഷ് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ ദ്രവ്യങ്ങളർപ്പിച്ചു. സെക്രട്ടറി കെ.കെ. രത്‌നൻ, ചിറപ്പ് കമ്മിറ്റി പ്രസിഡന്റ് പ്രീത ഗിരികുമാർ, സെക്രട്ടറി ഷീബ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.