പള്ളുരുത്തി: ഗുരുധർമ്മ പ്രചാരണസഭ കൊച്ചി മണ്ഡലം കമ്മിറ്റി ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനവും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയ്ക്ക് സ്വീകരണവും സംഘടിപ്പിച്ചു. കുമ്പളങ്ങി ഇല്ലിക്കൽ ‌സ്കൂൾ ഹാളിൽ നടന്ന പരിപാടി ഹൈക്കോടതി സീനിയർ അഭിഭാഷകൻ എൻ.എൻ. സുഗുണപാലൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ചന്ദ്രമതി പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എം. മധു, ഇ.വി.സത്യൻ, എൻ.കെ.ബൈജു, എം.ബി.രാജൻ, റാണിമണി, സുലത വത്സൻ, പി.ബി. ഷാജിമോൻ, സി.ആലീസ്, മാധവൻ പ്രതാപൻ, ടി.എസ്.ശശികുമാർ, ലിവി വാസവൻ, ലീലാ രാജപ്പൻ, കെ.എസ്.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.