വൈപ്പിൻ: ഞാറക്കൽ പെരുമ്പിള്ളി തിരുകുടുംബദേവാലയം സ്ഥാപിതമായതിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുൻമതാദ്ധ്യാപകരുടെ സംഗമം വരാപ്പുഴ അതിരൂപത മതബോധന വിഭാഗം അസി. ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജോസഫ് തട്ടാരശേരി അദ്ധ്യക്ഷത വഹിച്ചു.
ജീവനാദം ചീഫ് എഡിറ്റർ ഫാ. കാപ്പിസ്റ്റൻ ലോപ്പസ്, ഹെഡ്മിസ്ട്രസ് ടെർസീറ്റ റിബേരോ, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ഐജൻചേലാട്ട്, എഡ്വിൻ പൊടുത്താസ്, സഹ വികാരി ഫാ. കാരൾ ജോയ്‌സ് കളത്തിപ്പറമ്പിൽ, കെ.സി. ജോജോ, മാത്യൂസ് പുതുശേരി, സ്റ്റീഫൻ റൊഡ്രിഗ്സ്, ഡാൽബിൻ ഡിക്കൂഞ്ഞ തുടങ്ങിയവർ സംസാരിച്ചു. എഴുപത്തഞ്ച് വയസ് പിന്നിട്ട മുൻ മതാദ്ധ്യാപകരെ പൊന്നാടഅണിയിച്ച് ആദരിച്ചു.