തൃപ്പൂണിത്തുറ: മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച് എന്ന സന്ദേശവുമായി ഭഗത് സോക്കർ ക്ലബ്ബിന്റെയും ഡി.വൈ.എഫ്.ഐ സൗത്ത് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകകപ്പ് ആഘോഷം സംഘടിപ്പിക്കുന്നു.
സംഘാടകസമിതി രൂപീകരണയോഗം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വി.എസ്. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി. വാസുദേവൻ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
തൃപ്പൂണിത്തുറ ആർട്സ് കോളേജിന് സമീപം ഡിസംബർ ഒന്നിന് റോഡ് ഷോയും 3ന് പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കും. നഗരസഭ ചെയർപേഴ്സൺ ചെയർമാനായും രാജേഷ് വി.ജി കൺവീനറായും കെ.എൻ. ജയകുമാർ ട്രഷററായും സംഘാടകസമിതി രൂപികരിച്ചു.