തെക്കൻ പറവൂർ: എം.എൽ.എ റോഡിനെയും കാരപ്പറമ്പ് ബസ് സ്റ്റോപ്പിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു. ഏതാനും മാസം മുമ്പ് ഹാർബർ ഫണ്ടായ അറുപത്തിരണ്ട് ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ നടുക്ക് ഭാഗത്തു കൂടി കാന നിർമ്മിച്ച് സ്ലാബിട്ട് സൈഡ് ഭാഗം ടൈൽ വിരിച്ചിരുന്നു. വാഹനങ്ങൾ ഓടാൻ തുടങ്ങിയപ്പോഴേക്കും നടുവിലെ സ്ലാബുകൾ ഇളകി. ഉയർന്ന് നിൽക്കുന്ന സ്ളാബിൽ കാൽനട യാത്രക്കാർ തട്ടി വീഴുന്നത് പതിവാണ്. സ്ലാബുകൾ ഇളകാതെ ഉറപ്പിച്ച് ആളുകൾക്ക് അപകടം കൂടാതെ നടക്കാൻ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.