മുതലമട: സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസിനെ തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഭാരത് സേവക് സമാജ് പുരസ്കാരം നൽകി ആദരിച്ചു. കൊവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷണ പാക്കറ്റുകളുടെ വിതരണം 50 ലക്ഷം പിന്നിട്ടതിനെ തുടർന്നാണ് അവാർഡ്. ചെന്നൈ അമീർ മഹൽ പാലസിൽ നടന്ന ചടങ്ങിൽ ലക്ഷ്മി രവി, പശ്ചിമ ബംഗാൾ മുൻ ഗവർണർ എം.കെ.നാരായൺ, ഒഡീഷ മുൻ ഗവർണർ എം.എം.രാജേന്ദ്രൻ, ഓസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറൽ ഓസ്നാറ്റ് ഒറെൻ, സാറാ കിർലെവ്, ജപ്പാൻ കോൺസുലേറ്റ് ജനറൽ ടാഗ മസയുക്കി, ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ ബ്രൂണോ നിഗുയെൻ, യു.എസ്.എ കൗൺസിൽ ജനറൽ ജൂഡിത്ത് റാവിൻ, ജർമ്മൻ കോൺസുലേറ്റ് ജനറൽ ഗബ്രിയേൽ മനിഗ്, ചെന്നൈ എയർപോർട്ട് ഡയറക്ടർ ഡോ. ശാരദ് കുമാർ, ദി ഹിന്ദു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എൻ.റാം എന്നിവർ പങ്കെടുത്തു.