കാലടി: ലോകകപ്പ് ഉത്സവമാക്കാൻ ബിഗ് സ്ക്രീനൊരുക്കി നീലീശ്വരം നടുവട്ടത്ത് വിളംബരറാലി സംഘടിപ്പിച്ചു. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് ഒന്നാംവാർഡ് മെമ്പർ ജോയ്സൺ ഞാളിയൻ റാലി ഉദ്ഘാടനം ചെയ്തു. ഫാൻസുകൾ തമ്മിൽ പ്രദർശന മത്സരങ്ങൾ നടത്തി. കൂറ്റൻകൗട്ടുകളും കൊടിതോരണങ്ങളും കൊണ്ട് ഉത്സവാന്തരീക്ഷത്തിലാണ് നടുവട്ടം ജംഗ്ഷൻ. ബിഗ് സ്ക്രീനിൽ കളികാണാൻ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടുന്നത്.