മൂവാറ്റുപുഴ: റിലയന്റ് ക്രെഡിറ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സർക്കാർ സ്കൂളുകൾക്ക് നൽകുന്ന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി .പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. റിലയന്റ് ഫൗണ്ടേഷൻ ചെയർമാൻ ജോസുകുട്ടി സേവ്യർ പദ്ധതി വിശദീകരിച്ചു. കൗൺസിലർ കെ.ജി. അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് ശിഹാബ് സി .എച്ച്, മൂവാറ്റുപുഴ പ്രസ് ക്ലബ് പ്രസിഡന്റ് കെ.പി. റസാഖ്, കോതമംഗലം പ്രസ് ക്ലബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട്, ജിൻസ് ജോൺ, ഹെഡ്മിസ്ട്രസ് ടി.കെ. അല്ലി എന്നിവർ സംസാരിച്ചു.