അങ്കമാലി: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ബാംബൂ കോർപ്പറേഷൻ ചെയർമാൻ, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ്, അങ്കമാലി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സി.കെ. കുമാരൻ അനുസ്മരണ സമ്മേളനം അങ്കമാലിയിൽ നടന്നു. അങ്കമാലി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എൻ. ചെല്ലപ്പൻ അദ്ധ്യക്ഷനായി. യൂണിയൻ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി വി.വി രാജൻ, പി.ജെ വർഗീസ്, ടി.ജെ. ജോൺസൺ, വർഗീസ് പുതുശേരി, കെ.ആർ. ജിത്ത്ലാൽ എന്നിവർ സംസാരിച്ചു.