കാലടി: പ്രമുഖ എഴുത്തുകാരൻ സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ റെസിഡന്റ്സ് അസോസിയേഷൻ എഡ്രാക്ക് ശ്രീമൂലനഗരം മേഖലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് എ. എം. നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. മനോഹരൻ, മേഖലാ സെക്രട്ടറി വി.എസ്. സതീശൻ, എം.പി. സുധീഷ്‌കുമാർ, വി.കെ. രമേശൻ, ഒ.കെ. നന്ദകുമാർ, പി. ഹനീഷ് എന്നിവർ സംസാരിച്ചു.