klf
ബെസ്റ്റ് കോക്കനട്ട് ഇൻഡസ്ട്രി പുരസ്കാരം ഏറ്റുവാങ്ങിയ കെ.എൽ.എഫ് മാനേജിംഗ് ഡയറക്ടർ സണ്ണി ഫ്രാൻസിസ്, ഡയറക്ടർമാരായ പോൾ ഫ്രാൻസിസ്, ജോൺ ഫ്രാൻസിസ് എന്നിവരെ അനുമോദിക്കാൻ ചേർന്ന യോഗം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ഇരുപത് രാജ്യങ്ങൾ ഉൾപ്പെട്ട ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ ബെസ്റ്റ് കോക്കനട്ട് ഇൻഡസ്ട്രി പുരസ്കാരത്തിലെ രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയിലെ കെ.എൽ.എഫ് നിർമ്മൽ ഇൻഡസ്ട്രീസ് കരസ്ഥമാക്കി. നാളികേര വികസന ബോർഡാണ് നിർമ്മലിനെ നാമനിർദ്ദേശം ചെയ്തത്.

മലേഷ്യയിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയ കെ.എൽ.എഫ് മാനേജിംഗ് ഡയറക്ടർ സണ്ണി ഫ്രാൻസിസ്, ഡയറക്ടർമാരായ പോൾ ഫ്രാൻസിസ്, ജോൺ ഫ്രാൻസിസ് എന്നിവരെ അനുമോദിക്കാൻ ചേർന്ന യോഗം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എം.പി. മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാരൻ അനുഗ്രഹപ്രഭാഷണം നടത്തി.