കൊച്ചി: ഡോ.ജോർജ് തയ്യിൽ രചിച്ച 'സ്വർണം അഗ്നിയിലെന്ന പോലെ : ഒരു ഹൃദോഗവിദഗ്ദ്ധന്റെ ജീവിത സഞ്ചാര കുറിപ്പുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച രാവിലെ 11ന് എറണാകുളം ലൂർദ്ദ് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. വരാപ്പുഴ അതിരൂപത ആർച്ച്‌ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. സുപ്രീംകോടതി മുൻ ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ലൂർദ്ദ് ആശുപത്രി ഡയറക്‌ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, മെഡിക്കൽഡയറക്ടർ ഡോ.പോൾ പുത്തൂരാൻ, ഡോ. എബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ പങ്കെടുക്കും.