അങ്കമാലി: മൃഗസംരക്ഷണ വകുപ്പിന്റെ ക്ഷീരശ്രീ അവാർഡ് നേടിയ ജിജി ബിജുവിനെയും ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിൽ എം.ബി.എ ഫസ്റ്റ് റാങ്ക് നേടിയ സൂര്യ സുബ്രഹ്മണ്യനെയും കേരള കർഷകസംഘം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കേരളബാങ്ക് ചെയർമാനും സംഘം സംസ്ഥാന ട്രഷററുമായ ഗോപി കോട്ടമുറിക്കൽ ഉപഹാരം കൈമാറി. കെ. തുളസി, പി. അശോകൻ, സി.എൻ മോഹനൻ, ജീമോൻ കുര്യൻ, എം.എൽ. ചുമ്മാർ, കെ.വൈ. വർഗീസ്, കെ.കെ ഗോപി എന്നിവർ സംസാരിച്ചു.