11

തൃക്കാക്കര: വ്യാജ അക്ഷയകേന്ദ്രങ്ങളെ നിയമപരമായി നേരിടണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ അക്ഷയ സംരംഭത്തിന്റെ 20-ാം വാർഷികാഘോഷ ചടങ്ങിൽ അക്ഷയ സംരംഭകർക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

സുമയ്യ ഹസൻ, സ്മൃതി ഗോപാലൻ, കെ.എൻ. സാജു, അരവിന്ദ്, എൻ.എസ്.സുമ, നസൽ, സോണിയ രാജീവ്, ബി.സുധാദേവി, എം.പി. ചാക്കോച്ചൻ എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, കളക്ടർ ഡോ.രേണുരാജ്, നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ വിഷ്ണു കെ. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.