കാലടി: ലഹരിക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പട്ടികജാതി ക്ഷേമസമിതി താണിവീട് യൂണിറ്റ് സംഘടിപ്പിച്ച കുടുംബസംഗമം ജനാധിപത്യ മഹിളാ അസോ. സംസ്ഥാന കമ്മറ്റി അംഗം എ.സി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാലി ഉണ്ണി അദ്ധ്യക്ഷയായി. കോളനിയിലെ 56 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനായി 7 വർഷമായി പ്രയത്നിച്ച പി. മനോഹരൻ, എം.എ. അഷറഫ് എന്നിവരെ അനുമോദിച്ചു. എൽ.എ. മോഹനൻ, ഡോ. കെ പി. നാരായണൻ, എം. പി. അബു, സെക്രട്ടറി പി.കെ. ശ്രീജേഷ്, അശ്വതി വി.എസ്, പി. മനോഹരൻ, കെ.പി. സുകുമാരൻ, എം.എ. ബൈജു എന്നിവർ സംസാരിച്ചു.