പറവൂർ: ശബരിമല ധർമ്മശാസ്താ ആലങ്ങാട് യോഗത്തിന്റെ ചെമ്പോരെ കളരിയിൽ നടക്കുന്ന അയ്യപ്പ മഹാസത്രത്തിന്റെ ഭാഗമായി ഗുരുസ്വാമിസംഗമവും ഗുരുവന്ദനവും നടന്നു. മാളികപ്പുറം മുൻ മേൽശാന്തി ആത്രശേരി രാമൻനമ്പൂതിരി ഉദ്ഘാടനം ചെയ്തു. സത്രസമിതി ചെയർമാൻ എസ്.എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. സത്രാചാര്യൻ പള്ളിക്കൽ സുനിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അമ്പലപ്പുഴ പെരിയോൻ ഗുരുസ്വാമിമാരെ ആദരിച്ചു. ചീരപ്പൻചിറ കേശവലാൽ, രക്ഷാധികാരി ചെമ്പോര ശ്രീകുമാർ, ജനറൽ കൺവീനർ പി.എസ്. ജയരാജ്, സത്രം കോ ഓഡിനേറ്റർ പി.ബി. മുകുന്ദകുമാർ, സെക്രട്ടി സജിവ് തത്തയിൽ, ട്രഷറർ കെ.എസ്. സുരേഷ്, വ്യാസചൈതന്യ, സുഗുണൻ ശാന്തി തുടങ്ങിയവർ സംസാരിച്ചു.