kklm
പെരിയപ്പുറം ഗുരുദേവ -ശാസ്താ ക്ഷേത്രത്തിൽ നടന്ന മണ്ഡലകാല സർവൈശ്വര്യപൂജ

കൂത്താട്ടുകുളം: പെരിയപ്പുറം എസ്.എൻ.ഡി.പി യോഗം ഗുരുദേവ - ശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല പൂജകളോടനുബന്ധിച്ച് സർവൈശ്വരപൂജയും പ്രസാദഊട്ടും നടന്നു. ക്ഷേത്രംതന്ത്രി സുരേഷ് ശാന്തിയുടെ നേതൃത്വം നൽകി.
ചടങ്ങുകൾക്ക് പ്രസിഡന്റ് എം.കെ. സജീവ്, വൈസ് പ്രസിഡന്റ് ടി.കെ. സദനൻ, സെക്രട്ടറി കെ.എസ്. ശശി എന്നിവർ നേതൃത്വം നൽകി.