തൃക്കാക്കര: സെസ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സെസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലേക്ക് അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു.സെസിനുള്ളിൽ പ്രാഥമിക ആവശ്യങ്ങൾ നടപ്പിലാക്കുക, കമ്പനികളിൽ അദാനി ഗ്യാസ് ലൈൻ മാറ്റി ഗെയിൽ പൈപ്പ് ലൈൻ പുന:സ്ഥാപിക്കുക,തൊഴിലാളികളോട് അന്യായമായി ഈടാക്കുന്ന ജി.എസ്.ടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. സെസ് ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണർ ബോണി പ്രസാദ്,അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണർ പ്രമോദ് ജി, സെസ് ലേബർ കൺസീലിയേഷൻ ഓഫീസർ ജോയ് പി ജെ എന്നിവരുടെ സാന്നിധ്യത്തിൽ അവകാശ പത്രിക സമർപ്പിച്ചു. മാർച്ച് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി.ബിജുമോൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം എം.എം നാസർ അദ്ധ്യക്ഷത വഹിച്ചു.സി.ആർ പ്രദീപ് കുമാർ,കെ.ജി ഷാജു എന്നിവർ സംസാരിച്ചു.