അങ്കമാലി: ഇന്ത്യയിലെ മികച്ച ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേർസ് സ്റ്റുഡന്റ് ബ്രാഞ്ച് അവാർഡ് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിന് ലഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേർസ് ഇന്ത്യ കൗൺസിലാണ് അവാർഡ് ഏർപ്പെടുത്തിയത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഐ,ഇ.ഇ.ഇ ഇന്ത്യ കൗൺസിൽ ചെയർ ഡോ. കെ.ആർ. സുരേഷ് നായരിൽനിന്ന് ഫിസാറ്റ് ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ച് ചെയർ രോഹിത് ജോർജ്, മുൻ ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ച് ചെയർ ആർദ്ര സജി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ഐ.ഇ.ഇ.ഇ ഡൽഹി വിഭാഗം എക്സിക്യുട്ടീവ് ചെയർ ഡോ പ്രേമ ഗൗർ, ഐ.ഇ.ഇ ഏഷ്യ പസഫിക് ഡയറക്ടർ ദീപക് മാതുർ, ഐ.ഇ.ഇ.ഇ ഇന്ത്യ കൗൺസിൽ വിദ്യാർത്ഥി വിഭാഗം വൈസ് ചെയർ ഡോ.വൈ. വിജയലത, ഐ.ഇ.ഇ.ഇ ഇന്ത്യ കൗൺസിൽ സെക്രട്ടറി ഡോ.രാജശ്രീ ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.