mosc
ശസ്ത്രക്രിയക്ക് വിധേയയായ ടെസി ആന്റണി അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർമാരോടും ആശുപത്രി സി.ഇ.ഒ ജോയ് പി. ജേക്കബിനുമൊപ്പം

*എം.ഒ.എസ്.സി മെഡിക്കൽ കോളേജിന് നേട്ടം

കോലഞ്ചേരി: ദ്രവിച്ചുപോയ അസ്ഥിക്ക് പകരം കൃത്രിമഅസ്ഥി സ്ഥാപിച്ച് കൈ പരിപൂർണ ചലനശേഷിയുള്ളതാക്കി കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ അതിനൂതന ശസ്ത്രക്രിയ. കോതമംഗലം സ്വദേശിനിയായ ഒലിയപ്പുറം ടെസി ആന്റണിക്കായിരുന്നു (72) ശസ്ത്രക്രിയ. തോളിനുതാഴെ കൈയിലെ അസ്ഥിദ്റവിച്ച് പോയതിനെ തുടർന്നാണ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയത്. ദ്റവിച്ചുപോയ അസ്ഥിക്ക് പകരം പൂനെയിലെ 3ഡി പ്രിന്റിംഗ് ഇൻസ്​റ്റി​റ്റ്യൂട്ടിൽനിന്ന് പ്രിന്റ് ചെയ്‌തെടുത്ത ടൈ​റ്റാനിയം 3ഡി പ്രിന്റിംഗ് ബോൺ ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ. തളർന്നുപോയ വലതുകൈ പഴയപോലെ ചലനശേഷിയുള്ളതാക്കി മാറ്റി. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. സുജിത് ജോസിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയക്ക് ഡോക്ടർമാരായ എസ്. ശങ്കർ, ശ്യാം രമേഷ്, അനസ്‌തേഷ്യവിഭാഗം മേധാവി ഡോ. ഷാലു ഐപ്പ് എന്നിവർ നേതൃത്വം നൽകി.