ilahiya
മുളവൂർ ഇലാഹിയ എൻജിനിയറിംഗ് കോളേജിൽ നടന്ന ടെക്‌നോവൻസാ- 22 ൽ വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻനായർ സംസാരിക്കുന്നു

മൂവാറ്റുപുഴ: വിദ്യാർത്ഥികളെ തങ്ങളുടെ കരിയർ തിരഞ്ഞെടുക്കുന്നതിന് പ്രാപ്തരാക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. ഇലാഹിയ എൻജിനിയറിംഗ് കോളേജിൽ ടെക്‌നോവൻസാ 22 എന്ന പേരിലുള്ള ടെക്നിക്കൽ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ജൂലായിൽ കോളേജിൽ നടക്കുന്ന ഐ.ഇ.ഇ.ഇ ഇന്റർനാഷണൽ കോൺഫറൻസിന്റെ പോസ്റ്റർപ്രകാശനവും അദ്ദേഹം നിർവഹിച്ചു.

കോളേജ് ചെയർമാൻ പി.എച്ച്. മുനീർ, മാനേജർ വി.യു. സിദ്ധിക്ക്, പ്രിൻസിപ്പൽ ഡോ.കെ .എ. നവാസ്, ഡയറക്ടർ ഡോ. അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ ഡോ.എം.എച്ച്. ഫൈസൽ, കോ ഓർഡിനേറ്റർ പ്രൊഫ. ഷിജു ഷെയ്ഖ് എന്നിവർ സംസാരിച്ചു. ബഹിരാകാശ ജീവിതത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ സംസാരിച്ചു.