അങ്കമാലി: കാൻസർ ബാധിതനായ യുവാവ് ചികിത്സാസഹായം തേടുന്നു. മൂക്കന്നൂർ എടത്തലശേരിവീട്ടിൽ നാരായണന്റെയും ലീലയുടെയും മകൻ നിഖിലാണ് (33) സഹായംതേടുന്നത്. പാൻക്രിയാസിലാണ് കാൻസർ. വൃക്ക, ലിവർ എന്നീ അവയവങ്ങളിലേയ്ക്കും കാൻസർ വ്യാപിച്ചുതുടങ്ങി. എത്രയുംവേഗം ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇതിന് ഏഴുലക്ഷംരൂപ വേണ്ടിവരും. രാജഗിരി ആശുപത്രിയിലാണ് ചികിത്സ. ഇതിനകം രണ്ട് ശസ്ത്രക്രിയ കഴിഞ്ഞു. അഞ്ച് ലക്ഷം രൂപ ചെലവായി. ഉദാരമതികളുടെ സഹായം കൊണ്ടാണ് ഇതുവരെ ഈ നിർദ്ധനകുടുംബം ചികിത്സനടത്തിയത്.
വടകരയിലെ ചെറിയൊരു കമ്പനിയിലായിരുന്നു നിഖിലിന് ജോലി. ഇതിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു കുടുംബം പുലർത്തിയിരുന്നത്. രോഗം പിടിപെട്ടതോടെ ജോലിക്കുപോകാനും പറ്റാതെയായി. വരുമാനവും നിലച്ചു. നിഖിലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ സഹായസമിതി രൂപീകരിച്ചു. കേരള ഗ്രാമീൺബാങ്ക് മൂക്കന്നൂർ ശാഖയിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പർ 40680101089387. ഐ.എഫ്.എസ്.സി KLGB0040680. ഫോൺ: 9946967250.