mla-
ദേശം റൊഗേഷനിസ്റ്റ് അക്കാഡമിയിലെ ഏകദിന എക്സിബിഷൻ 'റോഗേറ്റ് എക്സ്പോ 2022' അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ദേശം റൊഗേഷനിസ്റ്റ് അക്കാഡമിയിലെ ഏകദിന എക്സിബിഷൻ 'റോഗേറ്റ് എക്സ്പോ 2022' അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരും കുട്ടികളും ചേർന്ന് 12 അടി ചതുരശ്ര വലിപ്പത്തിൽ ഒരുക്കിയ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ചുമർചിത്രം റൊഗേഷനിസ്റ്റ് സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഷാജൻ പാഴയിൽ അനാവരണം ചെയ്തു. പ്രിൻസിപ്പൽ ഫാ. ദേവസി പൈനാടത്ത്, വൈസ് പ്രിൻസിപ്പൽ ആഗി സിറിൽ, മാനേജർ ഫാ. വർഗീസ് പണിക്കശേരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, മെമ്പർമാരായ ഭാവന രഞ്ജിത്, ലത ഗംഗാധരൻ എന്നിവർ സംസാരിച്ചു. പ്രദർശനത്തിൽ രണ്ടായിരത്തോളംപേർ പങ്കെടുത്തു.