ptz
പുത്തൻകുരിശ് പഞ്ചായത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണമായി മേശയും കസേരയും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിക്കുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽനിന്ന് വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൽസി പൗലോസ്, ശ്രീരേഖ അജിത്, പഞ്ചായത്ത് അംഗങ്ങളായ വി.എസ്. ബാബു, ബെന്നി പുത്തൻവീടൻ, അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ, സുബിമോൾ, ഷാനിഫ ബാബു തുടങ്ങിയവർ സംസാരിച്ചു.